മോഹന്‍ലാല്‍ ആരാധകനായി മാറിയിരിക്കുകയാണ് ബാഹുബലി സംവിധായകൻ എസ്.എസ്. രാജമൗലി. പുതിയ ചിത്രമായ 'ജനതാ ഗാരേജ്'നെക്കുറിച്ചുള്ള അഭിപ്രായം അദ്ദേഹം പോസ്റ്റ് ചെയ്തതിങ്ങനെ- 'മോഹന്‍ലാല്‍ഗാരുവിന്റേയും തരകന്റേയും(ജൂനിയര്‍ എന്‍.ടി.ആര്‍) കൂട്ടുകെട്ട് ഉജ്ജ്വലമായി. ഇവര്‍ തമ്മിലുള്ള ബന്ധം അവതരിപ്പിച്ചിരിക്കുന്നതാണ് ഏറെ മനോഹരം. 'ടെംബര്‍' എന്ന ചിത്രത്തിനുശേഷം തരകന്റെ ഓരോ ചുവടുവെയ്പ്പും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും അഭിനന്ദനീയം. ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായി എന്റെ സുഹൃത്തായ രാജീവ്കനകാല നല്ല പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.' മാനമന്ത എന്ന ലാലിന്‍റെ തെലുങ്ക് ചിത്രം ഇറങ്ങിയപ്പോഴും ആദ്യ ഷോ കണ്ട് അദ്ദേഹം ചിത്രത്തെ പുകഴ്ചത്തിയിരുന്നു.
Mobile AppDownload Get Updated News