തനിക്കെതിരെ അപവാദങ്ങൾ പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ ശക്തമായ മറുപടിയുമായി ദിലീപ് രംഗത്ത്. ദിലീപ്-കാവ്യ വിവാഹവുമായി ബന്ധപ്പെട്ട് ദിലീപിന്‍റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ അഭിപ്രായം എന്ന തരത്തിൽ പ്രസിദ്ധീകരിച്ച വാർത്തക്കെതിരെയാണ് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ മകൾക്ക് ആവശ്യത്തിലധികം പക്വതയുണ്ടെന്നും അവളെ കുറിച്ച് പരാമർശിക്കാനുള്ള അവകാശം പോലും നിങ്ങൾക്കൊന്നും ഇല്ലെന്നും ദിലീപ് തന്‍റെ പോസ്റ്റിൽ പറയുന്നു. ഞാൻ ഇന്നാട്ടിലെ ജനങ്ങൾക്കു മുന്നിൽ ഒരു തുറന്ന പുസ്തകമാണ്.ഞാൻ ഇനി ആരെയെങ്കിലും വിവാഹംകഴിക്കുന്നെങ്കിൽ അത് എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെയാവുമെന്നും ദിലീപ് പറയുന്നു.
Mobile AppDownload Get Updated News