നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റേയും പ്രശസ്ത നടി മേനകയുടേയും മകള്‍ രേവതി വിവാഹിതയായി. നിഥിന്‍ മോഹനാണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. ദക്ഷിണേന്ത്യന്‍ താരം കീര്‍ത്തിസുരേഷിന്‍റെ സഹോദരിയാണ് രേവതി. കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളം- തമിഴ് സിനിമകളില്‍ സജീവമാണ്.
രാഷ്ട്രീയ രംഗത്ത് നിന്നും, ബി ജെ പി നേതാവ് സി.കെ. പത്മനാഭന്‍, എ.പി. അനില്‍കുമാര്‍ എം എല്‍ എ, കെ.വി. അബ്ദുള്‍ഖാദര്‍ എം എല്‍ എ, സി.പി.മോഹനകൃഷ്ണന്‍, പി.വി. ചന്ദ്രന്‍, അനുപമ മോഹന്‍, രാമു തുടങ്ങിയ പ്രമുഖര്‍ വധുവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ എത്തി.
Mobile AppDownload Get Updated News