ആഭ്രപാളിയിലെ ജീവിതത്തേക്കാള്‍ സംഭവബഹുലമായിരുന്നു സില്‍ക്ക് സ്‍മിതയുടെ ജീവിതം. പട്ടുപോലെ മിനുത്തതായിരുന്നില്ല അവരുടെ ആദ്യകാല ജീവിതം. പിന്നീട് അവരെക്കുറിച്ച് എഴുതിക്കണ്ടതെല്ലാം ശരിയാണെങ്കില്‍, ദാരിദ്രത്തില്‍ നിന്നുള്ള മോചനമായിരുന്നു സില്‍ക്ക് സ്‍മിതക്ക് സിനിമ. കോടമ്പാക്കത്തേക്ക് തെന്നിന്ത്യന്‍ സിനിമയുടെ തലസ്ഥാനം മാറിയപ്പോള്‍ സില്‍ക്ക് സ്മിതയും അവിടെയെത്തി.
ശരീരത്തിന്‍റെ വശ്യത ക്യാമറക്ക് ഒപ്പിയെടുക്കാന്‍ പാകത്തിന് നിന്നുകൊടുത്തതോടെ ഇല്ലായ്‍മയുടെ ജീവിതം അവസാനിച്ചു. 1979ല്‍ വണ്ടിച്ചക്രം എന്ന തമിഴ്‍ ചലച്ചിത്രത്തില്‍ സില്‍ക്ക് എന്ന കഥാപാത്രമായതോടെ ആ പേര് ഉറച്ചു. പിന്നീട് എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും സില്‍ക്ക് സാന്നിദ്ധ്യമായി. ജീവിക്കാന്‍ കെട്ടിയ വേഷങ്ങളോടൊക്കെ വിടപറഞ്ഞ് സില്‍ക്ക് സ്‍മിത എന്നന്നേക്കുമായി അസ്തമിച്ചിട്ടും ഇന്നും അവരുടെ ഓര്‍മ്മകള്‍ പ്രേക്ഷകരുടെ കണ്ണുകളില്‍ പതിഞ്ഞു കിടക്കുന്നു. 200ല്‍ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായ സില്‍ക്ക് സ്‍മിത 1996ലെ സെപ്റ്റംബര്‍ 23നാണ് വിട പറഞ്ഞത്.
Mobile AppDownload Get Updated News