നിവിൻ പോളി നായകനും നിർമാതാവുമാകുന്ന പുതിയ ചിത്രം ചിത്രീകരണത്തിനൊരുങ്ങുന്നു. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ നിർമിക്കുന്ന രണ്ടാമത്ത ചിത്രമാണ്.
പ്രേമം സിനിമയിൽ മേരിയുടെ കൂട്ടുകാരനായി വെള്ളിത്തിരയിലെത്തിയ അല്‍ത്താഫ് സലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ. സിനിമയുടെ പൂജയും സ്വിച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. ലാൽ , റോഷൻ ആൻഡ്രൂസ് , കുഞ്ചാക്കോ ബോബൻ , നായികമാരായ അഹാന കൃഷ്ണകുമാർ , ഐശ്വര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Mobile AppDownload Get Updated News