പ്രേമം ഫെയിം അനുപമ പരമേശ്വരൻ ആകെ ത്രില്ലിലാണ്. സത്യൻ അന്തിക്കാടിനും ദുൽഖർ സൽമാനുമൊപ്പം പുതിയ ചിത്രം ചെയ്യുന്നതിന്‍റെ സന്തോഷം ഫേസ്ബുക്കിൽ താരം പങ്കുവെച്ചു. ഇത്രയും നല്ലൊരു അവസരം തന്നതിന് സത്യൻ സാറിനൊത്തിരി നന്ദിയെന്ന് അനുപമ ഫേസ്ബുക്കിൽ കുറിച്ചു. യുവാക്കളുടെ ഹരമായ ദുൽഖറിനൊപ്പം അഭിനയിക്കാനായതിലും ഏറെ സന്തോഷത്തിലാണ് അനുപമ. ജോമോന്‍റെ സുവിശേഷങ്ങള്‍ എന്ന പുതിയ സത്യൻ ചിത്രത്തിൽ ദുൽഖറിനൊപ്പമാണ് അനുപമ ഇപ്പോൾ അഭിനയിക്കുന്നത്. അനുപമ അഭിനയിച്ച പ്രേമത്തിന്‍റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങാനിരിക്കുകയാണ്.
Mobile AppDownload Get Updated News