ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം തന്റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത സുരേഷ്. എന്റെ ജീവിതത്തില്‍ നല്ലത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ അച്ഛനും അമ്മയും കാരമാണെന്നും അമൃത സുരേഷ് പറഞ്ഞു.
ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അമൃത സുരേഷ് ഇക്കാര്യം പറഞ്ഞത്. പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ നിന്റെ തീരുമാനമല്ലേ നീ അനുഭവിച്ചോ എന്നൊന്നും പറഞ്ഞ് വീട്ടുകാര്‍ വിട്ടുകളഞ്ഞില്ലെന്നും അമൃത പറഞ്ഞു. ഇപ്പോള്‍ സപ്പോര്‍ട്ടിന് എനിക്ക് മോളുമുണ്ട്. അവന്തിക. നാലു വയസ്. മമ്മി സങ്കടപ്പെടണ്ട, ഞാനില്ലേ എന്നൊക്കെ അവള്‍ പറയും. സിനിമയില്‍ നിന്ന് സുരേഷ് ഗോപി അങ്കിളും ഫാമിലിയും നല്‍കുന്ന സപ്പോര്‍ട്ട് ഒരിക്കലും മറക്കാനാകില്ലെന്ന് അമൃത സുരേഷ് പറയുന്നു.
Mobile AppDownload Get Updated News