മലയാളികൾ ഇന്നും മറക്കാത്ത അച്ചായൻ പടം 'കോട്ടയം കുഞ്ഞച്ചൻ' ടീം വീണ്ടും വരുന്നു. കോട്ടയം കുഞ്ഞച്ചന്റെ സംവിധായകന്‍ ടി.എസ്.സുരേഷ്ബാബു, തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് എന്നിവര്‍ ഒരു മമ്മൂട്ടി പ്രോജക്ടിനുവേണ്ടി ഒന്നിക്കുകയാണ്.
പക്ഷേ ഇതിന് തിരക്കഥയൊരുക്കുന്നത് രഞ്ജി പണിക്കരാകുമെന്നാണ സൂചന. 1990 മാര്‍ച്ചിലാണ് 'കുഞ്ഞച്ചന്‍' തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ രഞ്ജിനിയായിരുന്നു നായിക. ഇന്നസെന്റ്, കെപിഎസി ലളിത, സുകുമാരന്‍, ബാബു ആന്റണി തുടങ്ങി ഒരു വന്‍ താരനിരയുമുണ്ടായിരുന്നു ചിത്രത്തില്‍.
English Summary: Team Kottayam Kunjachan will be together Agin
Mobile AppDownload Get Updated News