മുംബൈ: ബോളിവുഡ് സംവിധായികയും നടൻ ആമിർ ഖാന്‍റെ ഭാര്യയുമായ കിരൺ റാവുവിന്‍റെ 80 ലക്ഷം വിലമതിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ബാന്ദ്രയിലെ കാർട്ടർ റോഡിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് ആഭരണങ്ങൾ മോഷ്‍ടിക്കപ്പെട്ടത്. കിരൺ റാവു പോലീസില്‍ നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ആഴ്ചയാണ് കിരണിന്‍റെ കിടപ്പുമുറിയിൽ നിന്ന് വജ്രമോതിരവും നെക്ക്ലേസും കളവുപോയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് 53 ലക്ഷം രൂപ വിലമതിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി മനസ്സിലാക്കിയത്.
സംഭവത്തിൽ പൊലീസ് വീട്ടുജോലിക്കാരെയും കിരൺ റാവുവിന്‍റ് അസിസ്റ്റൻറ് സൂസന്നയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
Theft at Kiran Rao's home, jewellery worth Rs 80 lakh stolen
Mobile AppDownload Get Updated News