മലയാളികളുടെ സ്വന്തം മലർ മിസ് തമിഴിൽ അരങ്ങേറ്റം നടത്തുന്നത് വിക്രമിനൊപ്പമെന്ന് റിപ്പോർട്ട്. വിജയ്‍ചന്ദർ സംവിധാനം ചെയുന്ന ചിത്രത്തിലാകും സായ് പല്ലവി വിക്രമിന്‍റെ നായികയാക്കുന്നത്. വളരെ വത്യസ്തമായ മേക്ക് ഒാവറോടെയാണ് വിക്രം ചിത്രത്തിൽ എത്തുന്നത്.
പട്ടണ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ വളരെ പ്രാധാന്യമേറിയ ഒരു സ്ത്രീകഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. വരുൺ തേജ് നായകനാകുന്ന ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണ് സായ് ഇപ്പോൾ അഭിനയിക്കുന്നത്.
Mobile AppDownload Get Updated News