ഒപ്പം, ശിക്കാർ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സമുദ്രക്കനി സംവിധാനം ചെയുന്ന മലയാളചിത്രത്തിൽ ജയറാം നായകനാകുന്നു. സമുദ്രക്കനി തമിഴിൽ സംവിധാനം ചെയ്ത അപ്പാ എന്ന ചിത്രത്തിന്‍റെ മലയാളം പതിപ്പിലാണ് ജയറാം പ്രധാനകഥാപാത്രമാകുന്നത്. ആശാ ശരത്താണ് ചിത്രത്തിലെ നായികയെന്നാണ് സൂചന.
തമിഴിൽ നിന്നും ചെറിയ മാറ്റങ്ങൾ വരുത്തിയാണ് മലയാളത്തിൽ ചിത്രം ഒരുങ്ങുന്നത്. അടുത്ത വർഷം ആദ്യം ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും.
Mobile AppDownload Get Updated News