കല്യാണവുമായി ബന്ധപ്പെട്ട ഒരു സാധനമാണീ അലമാര. കല്യാണ ദിവസങ്ങളിൽ 'അടുക്കള കാണൽ' എന്നൊരു ചടങ്ങുണ്ട്. യാതോരു കാരണവുമില്ലാതെ കുറേ സാധനങ്ങൾ അലമാരയിലാക്കി ചെറുക്കന്റെ വീട്ടിലേക്ക് കൊണ്ടു കൊടുക്കുന്ന ഒരു ചടങ്ങ്. അതുപോലെ സ്ത്രീധനത്തിന്റെ ഭാഗമായിട്ടാണ് നമ്മുടെ അലമാരയും പോകുന്നത്. കല്യാണ ദിവസം ഒരു അലമാര ജീവിതത്തിലേക്ക് വന്നുകയറി ഒരുത്തന്റെ ജീവിതം കോഞ്ഞാട്ടയായിപ്പോകുന്നതിന്റെ കഥയാണ് പുതിയ സിനിമയെന്ന് മിഥുൻ പറയുന്നു.
വിവാഹത്തെ ഹാസ്യത്തിലൂടെ ആക്ഷേപിക്കുന്ന സിനിമയാണിത്. 'അലമാര'ക്കകത്ത് ഒരിക്കലും ആരും വിചാരിക്കാത്ത പൊളിറ്റിക്സ് ഒളിഞ്ഞു കിടപ്പുണ്ട്. ചുരുക്കി പറഞ്ഞാൽ പ്രശ്നങ്ങളുടെ കൂമ്പാരമാണീ അലമാര. ഈ മാസം പതിനഞ്ചിന് ചിത്രീകരണം ആരംഭിച്ചു.. കൊച്ചിയും ബംഗളൂരുവുമാണ് ലൊക്കേഷനുകള്‍. വലിയ വിപ്ലവകരമായ സംഗതിയൊന്നുമല്ലെന്ന് മിഥുൻ പറയുന്നു.
Mobile AppDownload Get Updated News