Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ആമിർ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്‍റെ ടീസറെത്തി

$
0
0

ആമിര്‍ ഖാന്‍റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അദ്വൈത് ചന്ദന്‍ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആമിര്‍ ഖാന്‍റെ മാനേജരായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ​ അദ്വൈത് ചന്ദന്‍. വലിയ ഗായികയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ പറയുന്നത്. ഈ പെണ്‍കുട്ടിക്ക് പ്രചോദനമേകുന്ന ഗായകന്‍റെ റോളിലാണ് ആമിര്‍ ഖാന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ആമിര്‍ ഖാന്‍ അതിഥിതാരമായാണ് എത്തുന്നച്. ചിത്രത്തിലെ ആമിര്‍ ഖാന്‍റെ ലുക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ രണ്ടു മാസം മുന്‍പ് വൈറലായിരുന്നു.

സൈറ വസീം. മെഹര്‍ വിജ്, രാജ് അര്‍ജുൻ, തീര്‍ഥ് ശര്‍മ തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. ആമിര്‍ ഖാനും കിരൺ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

അമിതാബ് ബച്ചനൊപ്പം ആമിര്‍ ആദ്യമായി ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആമിറിന്റെ അടുത്ത ചിത്രം. അടുത്ത വര്‍ഷം ദീപാവലി റിലീസാണ് ചിത്രം. ധൂം ത്രീ ഒരുക്കിയ വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ യാഷ് രാജ് ഫിലിംസാണ് നിര്‍മ്മിക്കുന്നത്.



Aamir Khan to Play a Unique Role in Secret Superstar

Superstar Aamir Khan on Friday unveiled the trailer of Advait Chandan's directorial debut film Secret Superstar. He describes his role as "tadka in the dal"

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>