താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ക്കെതിരേ നിയമനടപടിക്ക് നടി ഭാവന ഒരുങ്ങുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ഭാവന പ്രതികരിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വിഷമമുണ്ടെന്നും സത്യാവസ്ഥ അറിയാതെ ആരും ഇത് ഷെയര്‍ ചെയ്യരുതെന്നും താരംപറയുന്നു.
നേരത്തേ തനിക്ക് ഒരു പ്രണയമുണ്ടെന്നും എന്നാല്‍ അത് വെളിപ്പെടുത്താവുന്ന ഘട്ടത്തിലല്ലെന്നും ഭാവന പറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ച് ഭാവന ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.
actress bhavana against her wedding news.
Mobile AppDownload Get Updated News