Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ദിലീപിനും കാവ്യക്കും അപൂർവ റെക്കോര്‍ഡ്

$
0
0

മലയാള സിനിമയിലെ അപൂർവ റെക്കോർഡിനുടമായായി ദിലീപ് - കാവ്യ താരദമ്പതികൾ. ഏറ്റവുമധികം സിനിമകളില്‍ നായികാ-നായകന്‍മാരായ ദമ്പതികള്‍ എന്ന നേട്ടമാണ് ഇരുവരും കരസ്ഥമാക്കിയിരിക്കുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മിഴിരണ്ടിലും, മീശ മാധവന്‍, സദാന്ദന്റെ സമയം, വെള്ളരി പ്രാവിന്റെ ചങ്ങാതി തുടങ്ങി ഇരുപതോളം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്
ജയറാം-പാര്‍വ്വതി ജോഡികളുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ദിലീപും കാവ്യയും ഒന്നിച്ച് ചേര്‍ന്നപ്പോള്‍ തകര്‍ന്നത്.ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, അപരന്‍, പ്രാദേശിക വാര്‍ത്തകള്‍ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങൡലാണ് ജയറാമും പാര്‍വതിയും ഒന്നിച്ച് അഭിനയിച്ചത്.


ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ്-കാവ്യ ജോഡികളുടെ ഉദയം. നവംബര്‍ 25ന് എറണാകുളത്ത് വച്ചായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിച്ച ചിത്രമാണ് പിന്നെയും. അടൂര്‍ ഗോപാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.




English Summary: Dileep & Kavya breaks record of jayaram -paravathy in malayalam cinima.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles


എം. സുകുമാരന്റെ ‘ശേഷക്രിയ’എന്ന നോവലിനെക്കുറിച്ച് പി കെ പോക്കര്‍ എഴുതുന്നു..


ലീലാതിലകം; 1 മുതല്‍ 3 ശില്പങ്ങള്‍


ആനവാരി രാമൻ നായരെയും പൊൻകുരിശു തോമയെയും അടുത്തറിയാം; ബഷീറിന്റെ നോവൽ...


ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ


Premam surya tv serial story , cast and crew – malayalam dubbed version of...


പുറപ്പാട്- കുലവന്‍ നോവല്‍ നാലാം ഭാഗം


മയ്യഴിയുടെ ഇതിഹാസകാരന്റെ കൃതികള്‍ പുതിയ പതിപ്പില്‍


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


യാത്രക്കാരി രാത്രിയില്‍ ഒറ്റയ്ക്കായി; ബസ് നിര്‍ത്തിയിട്ട് കെഎസ്ആര്‍ടിസി...


പി കേശവദേവിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>