കമലാ സുരയ്യയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് കമല്‍ ഒരുക്കുന്ന ആമി എന്ന സിനിമയില്‍ വിദ്യാബാലന്‍ അഭിനയിക്കില്ല. കമല്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വിദ്യബാലന്‍ പിന്‍മാറുന്ന കാര്യം ഫോണിലൂടെ അറിയിച്ചതെന്ന് കമല്‍ വ്യക്തമാക്കി. കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയുന്നില്ലെന്നും ഹാഫ് മൈന്‍ഡഡാണെന്നുമാണ് നടി കാരണമായി അറിയിച്ചതെന്ന് കമല്‍ പറഞ്ഞു. ദേശീയഗാന വിവാദത്തെ തുടര്‍ന്ന് സംഘപരിവാര്‍ കമലിനെതിരെ രംഗതെത്തിയതോടെ സിനിമയില്‍ നിന്നും വിദ്യബാലന്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തോട് അടുത്ത വൃത്തങ്ങള്‍ തന്നെ ഇത് നിഷേധിച്ചിരുന്നു.
അറുപത് ദിവസത്തെ ഡേറ്റാണ് സിനിമക്കായി വിദ്യ നല്‍കിയിരുന്നത്. ചിത്രീകരണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ ശേഷമുള്ള വിദ്യയുടെ പിന്‍മാറ്റം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും.
Vidya Balan Backs Out From Kamala Surayya Biopic
Actress Vidya Balan Backs Out from Director Kamal's New Movie Kamala Surayya Biopic
Mobile AppDownload Get Updated News