മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തില്‍ കൈകാര്യം ചെയ്തതിന് സമാനമായ നാട്ടിന്‍പുറത്തെ സംഭവങ്ങളാവാം സിനിമയില്‍ പ്രതിപാദിക്കുക എന്നാണ് സൂചന. കണ്ണൂര്‍, കാസര്‍ഗോഡ് അതിര്‍ത്തിയിലാണ് ചിത്രീകരണം. മഹേഷിന്‍റെ പ്രതികാരത്തിന് രചന നിര്‍വഹിച്ച് ദേശീയ അവാര്‍ഡിന് അര്‍ഹനായ ശ്യാം പുഷ്‌കരന്‍ ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറാണ്.
മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂരാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൗബിന് ഷാഹീര്‍, അലന്‍സിയര്‍ എന്നിവവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഉര്‍വശി തിയറ്റേഴ്‌സിന്‍റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Thondimuthalum drisakshiyum: First look poster
Dileesh pothan's Thondi muthalum Driksakshiyum First look poster out
Mobile AppDownload Get Updated News