Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'ഭക്തി നി‍ര്‍ഭരമായ ഐറ്റം സോങ്': സത്യയിലെ റോമയുടെ ഐറ്റം ഡാൻസ് ഗാനത്തിനും ട്രോൾ മഴ

$
0
0

ജയറാമിനെ നായകനാക്കി അന്തരിച്ച സംവിധായകൻ ദീപൻ ഒരുക്കിയ സത്യയിലെ ഐറ്റം സോങിന് ട്രോൾ മഴ. റോമ തകര്‍ത്താടിയ ഗാനരംഗങ്ങളും പശ്ചാത്തലവും ഗാനത്തിന്‍റെ മൂഡുമായി പുലബന്ധം പോലും പുലര്‍ത്തുന്നില്ലെന്നാണ് ട്രോളന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിലെ ഈ ഐറ്റം സോങ്ങിന് ഭക്തിഗാനവുമായി നല്ല ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞുവെക്കുന്നു. ​ യൂട്യൂബിലുള്ള 'ചിലങ്കകൾ തോൽക്കും' എന്ന ഈ ഗാനത്തിന് താഴെയും രസകരമായ ചില കമന്‍റുകളാണ് പര വിരുതന്മാരും കുറിച്ചിരിക്കുന്നത്.



ഗാനത്തിന്‍റെ സംഗീതസംവിധായകനായ ഗോപീ സുന്ദറിനെതിരെയാണ് ഏറെ കുന്തമുനകളും തിരിഞ്ഞിരിക്കുന്നത്. മറ്റുചിത്രങ്ങളിലെ ഗാനങ്ങൾ കോപ്പിയടിച്ച് പുതിയ ഗാനങ്ങളൊരുക്കുന്നതില്‍ ഗോപി സുന്ദര്‍ വിദഗ്ധനാണെന്നും ഇത്തവണ ആ സ്റ്റോക്ക് തീര്‍ന്നതിനാലാണോ ഭക്തിഗാനത്തില്‍ പിടിച്ചിരിക്കുന്നതെന്നും ട്രോളന്മാര്‍ ചോദിക്കുന്നു.



ചിത്രത്തിന്‍റേതായി മുന്‍പ് പുറത്തിറങ്ങിയ ഗാനവും ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. ചിത്രത്തിനും അത്ര നല്ല അഭിപ്രായമല്ല തിയേറ്ററില്‍ നിന്നും കിട്ടുന്നത്. ചിത്രത്തിന് ആദ്യദിവസം നേടാനായത് വെറും 28 ലക്ഷം രൂപ മാത്രമാണ്.













ഗാനം കാണാം



Trolls On Jayaram's New Movie's Item song

Trolls on new Iem song from Jayaram's New Movie Sathya which directed by Late Director Dhiphan

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>