Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനി'ലെ പുതിയ ഗാനമെത്തി

$
0
0

ആസിഫ് അലിയും ഭാവനയും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനി’ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തനിയെ തനിയെ’ എന്ന ഗാനമാണ് പുറത്ത് വിട്ടത്. ചാള്‍സ് നസാരെത്തും സുജിത് സുരേശനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്‍റാണ് ഈണം പകര്‍ന്നിരിക്കുന്നത്.

രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജു വര്‍ഗീസ്, ശ്രിൻഡ, സൈജു കുറുപ്പ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. സമീര്‍ അബ്ദുളാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫോര്‍ എം എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ ആന്‍റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.




New Song released from the movie Adventures of Omanakkuttan

'Thaniye Thaniye' Song Video from 'Adventures Of Omanakuttan', an upcoming Malayalam Comedy Thriller Starring Asif Ali, Bhavana, Aju Varghese, Saiju Kurup and Srinda among others. Directed by Rohith VS, Written by Sameer Abdul, Produced by Antony Binoy and Biju Pulickal under the banner of 4M Entertainments

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles