Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

രജനി ചിത്രം 2.0 റിലീസ് നീട്ടിവച്ചു

$
0
0

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2.0 യുടെ റിലീസ് മാറ്റിവച്ചതായി ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവ് രാജു മഹാലിംഗത്തിന്‍റെ ട്വീറ്റ്. 2.0 2018 ജനുവരി 25 ന് പുറത്തിറങ്ങുമെന്നും ചിത്രത്തിലെ വിഎഫ്എക്‌സ് ഇഫക്ടുകള്‍ ലോകനിലാവാരത്തിലേക്ക് ഉയര്‍ത്താനാണ് റിലീസ് മാറ്റിയതെന്നുമാണ് രാജു മഹാലിംഗം ട്വിറ്ററില്‍ കുറിച്ചത്.

ചിത്രം നേരത്തേ ദീപാവലിയ്ക്കു റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 വില്‍ രജനീകാന്തിനൊപ്പം ബോളിവുഡ് നടന്‍ അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വില്ലന്‍ റോളിലാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്.

ദംഗലിനു ശേഷം ആമിര്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്‍റെ റിലീസ് 2.0 യുമായി ഏറ്റുമുട്ടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ദീപാവലിയ്ക്കു റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുക്കുന്ന ഈ ചിത്രം ആമിര്‍ ഖാന്‍ നിര്‍മിച്ച് അദ്വൈത് ചന്ദനാണ് സംവിധാനം ചെയ്യുന്നത്.

Akshay Kumar, Rajinikanth's 2.0 release postponed to Republic Day 2018 weekend

The release of Rajinikanth and Akshay Kumar's big budget 2.0 — the sequel to the highly successful Enthiran/Robot — has been postponed.




Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>