Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'പാ..വ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

$
0
0

ഒരപ്പൂപ്പൻ കഥ എന്ന ആകർഷകമായ തലക്കെട്ടോടെ 'പാ..വ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും' എന്നതിന്റെ ചുരുക്കപ്പേരായ 'പാ..വ'യിൽ മുരളി ഗോപിയും, അനൂപ് മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരസ്യചിത്ര സംവിധായകനായ സൂരജ് ടോമിന്റെ ആദ്യ സംവിധാന സംരംഭമായ പാ..വയിലെ മുരളി ഗോപിയുടെയും, അനൂപ് മേനോന്റെയും ലുക്ക്‌ ഏറെ കൗതുകമുണർത്തുന്നതാണ്.
ഇരുവരും എൺപത് വയസ്സുകാരായി ആദ്യമായി അഭിനയിക്കുകയാണ് ചിത്രത്തിൽ. അജിഷ് തോമസിന്റെ രചനയിലൊരുങ്ങിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്, സഫാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സിയാദ് മുഹമ്മദാണ്. ജൂണിൽ തിയേറ്ററുകളിലെത്തുന്ന പാ..വയുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടന്ന് വരികയാണ്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>