ഞാനും എന്റെ ഭര്‍ത്താവും ഒന്നിച്ചിരുന്നാണ് സിനിമയുടെ തിരക്കഥ വായിച്ചത്. അദ്ദേഹമാണ് തീര്‍ച്ചയായും ഈ സിനിമ ചെയ്യണം എന്ന് എന്നോട് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ്. തീര്‍ച്ചയായും കുടുംബ പ്രേക്ഷകര്‍ കണ്ടിരിക്കണം- സാന്ദ്ര പറയുന്നു
ചിത്രത്തില്‍ മഹിമ എന്ന ലൈംഗീക തൊഴിലാളിയുടെ വേഷമാണു സാന്ദ്രയ്ക്ക്.എന്റെ അഭിപ്രായത്തില്‍ ചെന്നൈയില്‍ ചുവന്ന തെരുവുകള്‍ ആവശ്യമാണ്. സാഹചര്യങ്ങള്‍ കൊണ്ടോ അല്ലതെയോ ചുവന്ന തെരുവുകള്‍ ഉണ്ടാകുന്നു. ചിലര്‍ അതൊരു തൊഴിലായി കൊണ്ടു നടക്കുന്നു.
അങ്ങനെയുള്ളപ്പോള്‍ ആരും വെറുതെ പോകുന്ന കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കില്ലല്ലോ. ആവശ്യങ്ങള്‍ക്ക് അങ്ങോട്ടു പോകല്ലോ. ഇതു തന്നെയാണു സിനിമയുടെ ടാഗ് ലൈൻ എന്ന് സാന്ദ്ര പറയുന്നു.
red street is must chennai sandra amy
Mobile AppDownload Get Updated News