ആധുനിക നഗരജീവിതത്തില്‍ കണ്ടുവരുന്ന വിവിധ കാഴ്‌ചകള്‍ അനാവരണം ചെയ്യുന്നതാണ് ഈ ചിത്രം. സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പെടാപാട് പെടുന്ന ഒരു സ്വയംപ്രഖ്യാപിത ചിത്രകാരനായാണ് ശ്രീനിവാസന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഇയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ രസകരമായി വരച്ചുകാട്ടുന്നതാണ് അയാള്‍ ശശി.
കൊച്ചു പ്രേമന്‍, മറിമായം ശ്രീകുമാര്‍, അനില്‍ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഏറെ നിരൂപകശ്രദ്ധ നേടിയ 'അസ്‌തമയം വരെ' (Unto the dusk) എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ച രണ്ടാമത്തെ ചലച്ചിത്രമാണ് അയാള്‍ ശശി. പിക്‌സ് ആന്‍ഡ് ടേല്‍സിന്റെ ബാനറില്‍ ഛായാഗ്രാഹകന്‍ പി. സുകുമാറും സുധീഷ് പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പപ്പു ഛായാഗ്രഹണവും അജയ് കുയിലൂര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ബേസില്‍ ജോസഫാണ്.
Ayal sasi viral
Ayaal Sasi trailer first look Malayalam Movie
Mobile AppDownload Get Updated News