Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ബാഹുബലിയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് പ്രഭാസല്ല,പിന്നെയാര്

$
0
0

ബാഹുബലി രണ്ടാം ഭാഗം ബാഹുബലി ദ കണ്‍ക്ലൂഷന്‍ ആയിരം കോടി കടന്ന് ചരിത്രം രചിച്ചപ്പോള്‍ ചര്‍ച്ചയായത് ടീം ബാഹുബലിയുടെ പ്രതിഫലമാണ്. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ക്കായി നടന്‍ പ്രഭാസ് 25 കോടി പ്രതിഫലം വാങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങളടക്കമുളളവ റിപ്പോര്‍ട്ട് ചെയ്തത്. ​ഉയര്‍ന്ന പ്രതിഫലത്തിനുടമ പ്രഭാസാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.എന്നാല്‍ നാലു വര്‍ഷത്തോളം മറ്റു സിനിമകള്‍ക്കൊന്നും കരാര്‍ നല്‍കാതെയാണ് പ്രഭാസ് ഇത്രയും വലിയ തുക വാങ്ങിയത്.

ബാഹുബലിയില്‍ അഭിനയിക്കുന്നതിനു മുന്‍പ് തെലുങ്ക് സിനിമാ നടന്മാരില്‍ പ്രതിഫലത്തില്‍ നാലാം സ്ഥാനമായിരുന്നു പ്രഭാസിന്. എന്നാല്‍ ബാഹുബലിയെന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് പ്രഭാസ് അല്ലെന്നാണ് പറയുന്നത്. ബാഹുബലിയെ സ്വപ്നസംരംഭമാക്കി ഇത്ര വലിയ വിജയത്തിലെത്തിച്ച എസ് എസ് രാജമൗലിയാണ് ഈ ചിത്രത്തിന് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയത്.

ഇന്ത്യന്‍ സിനിമയില്‍ ഒരു വന്‍ ബജറ്റ് ചിത്രത്തില്‍ നായകതാരത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം സംവിധായകന്‍ സ്വീകരിക്കുന്നതും ആദ്യമായാണ്. രണ്ട് ഭാഗത്തിനുമായി 28 കോടി രൂപ പ്രതിഫലമായും ലാഭത്തിന്റെ മൂന്നിലൊന്ന് വിഹിതവുമാണ് രാജമൗലിക്ക് നിര്‍മ്മാതാക്കളായ അര്‍ക്കാ മീഡിയാ വര്‍ക്ക്സ് വാഗ്ദാനം ചെയ്തത് .

അമരേന്ദ്ര ബാഹുബലി എന്ന പിതാവിനെയും മഹേന്ദ്ര ബാഹുബലിയെയും അവതരിപ്പിച്ച പ്രഭാസിന് 25
കോടി ലഭിച്ചപ്പോള്‍ രണ്ട് ഭാഗങ്ങളിലും വില്ലനായ റാണാ ദഗ്ഗുബട്ടിയുടെ പ്രതിഫലം 15 കോടിയായിരുന്നു. നായികമാരില്‍ അനുഷ്‌കാ ഷെട്ടിക്കാണ് ഉയര്‍ന്ന പ്രതിഫലം. ആറ് കോടിയാണ് അനുഷ്‌ക വാങ്ങിയത്.

Baahubali 2: The Conclusion: Prabhas not the highest-paid in the film, here’s who beat him in top list

Prabhas The South Indian star gave five years of his life to the film and Rajamouli made it clear that this movie wouldn't have been possible without Prabhas' dedication. making him the highest paid 'actor' in Baahubali team. S Rajamouli So, if you were wondering who was the highest paid man on the sets of Baahubali,

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>