പ്രിയദര്‍ശനും താനും വീണ്ടും ഒരുമിച്ച് ജീവിക്കാനൊരുങ്ങുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി ലിസി. ഫേസ്ബുക്ക് പേജിലൂടെയാണ് ലിസി പ്രിയദര്‍ശനുമായി വീണ്ടും ഒരുമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളിയത്. "വേര്‍പിരിയാനായി താന്‍ ഉയര്‍ത്തിയിട്ടുള്ള കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണ്. അതെന്തൊക്കെയാണെന്ന് തങ്ങളുടെ മക്കള്‍ക്കറിയാം". തങ്ങളുടെ വേര്‍പിരിയല്‍ വാര്‍ത്തയെത്തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന അഭിമുഖങ്ങളും റിപ്പോര്‍ട്ടുകളുമൊക്കെ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണെന്നും ലിസി ആരോപിക്കുന്നു.
"മാധ്യമപ്രവര്‍ത്തകര്‍ നിരന്തരമായി നിര്‍ബന്ധിച്ചിരുന്നെങ്കിലും ഈ വിഷയത്തില്‍ എന്തെങ്കിലും പറയാതെയിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ ചില മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും എന്നെ വേട്ടയാടുകയാണ്. ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അത്രയധികം താല്‍പര്യം കാട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞങ്ങളുടെ ജോയിന്റ് ഡിവോഴ്‌സ് പെറ്റീഷനില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മാസം മാത്രമാണ്". ലിസി ഫേസ്ബുക്കില്‍ കുറിച്ചു.
Mobile AppDownload Get Updated News