Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ശിവകാമിയുടെ കലിപ്പ് ഡയലോഗ് ചൈനീസിൽ ഒന്ന് കേട്ടാലോ

$
0
0

റെക്കോർഡുകൾ തിരുത്തി കൊണ്ട് ബാഹുബലി ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറുകയാണ്. പല ഭാഷകളിലായി മൊഴിമാറ്റം നടത്തിയിട്ടും മികച്ച സ്വീകാര്യത ലഭ്യമാക്കാൻ സാധിച്ചു എന്നത് ചിത്രത്തിന്‍റെ വലിയൊരു വിജയം തന്നെയാണ്. ഇന്ത്യൻ ഭാഷയ്ക്ക് പുറമെ ചൈനീസിലും ജർമനിയിലേക്കും ബാഹുബലി ഒന്നാം ഭാഗം മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത ബാഹുബലിയിലെ ഒരു രംഗമാണിപ്പോൾ യൂട്യൂബിൽ തരംഗമാകുന്നത്.

ശിവകാമിയുടെ അധികാരത്തിലുള്ള ആരോഹണം ബാഹുബലിയിലെ മാസ് സീനുകളിൽ ഒന്നാണ്. കൊട്ടാരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളും തുടർന്നുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ആ രംഗത്തെ ശ്രദ്ധേയമാക്കുന്നത്. ശിവകാമിയുടെ കട്ടപ്പാ എന്നുള്ള വിളി ഏറ്റുപറയാത്തവരായി ആരുമില്ല. ട്രോളന്മാരും ഇത് ആഘോഷമാക്കി മാറ്റിയിരുന്നു. ശിവകാമിയുടെ ചൈനീസിലുള്ള ഡയലോഗാണിപ്പോൾ ഹിറ്റാകുന്നത്. 'കറ്റാാപ്പാ...' എന്നുള്ള വിളി ആളുകൾ ഏറെ ആസ്വദിക്കുന്നുമുണ്ട്.

ചൈനയിൽ ബാഹുബലി ഒന്നാംഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചൈനീസിലുള്ള ദംഗലിന്‍റെ ബോക്സോഫീസ് കളക്ഷനെയും മറികടന്നുവെന്നാണ് കണക്കുകൂട്ടലുകൾ. ബാഹുഹലി രണ്ടാം ഭാഗവും ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ഇതെകുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.



Sivakami's Chinese dialogue goes viral in YouTube

In Chinese version of baahubali sivakami's mass dialogue goes viral.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>