പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിൻറെ പുതിയ ചിത്രമായ ഒപ്പത്തില്‍ നായികയായി അനുശ്രീ. ഇതാദ്യമായാണ് അനുശ്രീ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ക്രൈം സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് അനുശ്രീ എത്തുന്നത്. ഓണം റിലീസായാണ് ചിത്രം എത്തുന്നത്.
ഒരു ഫ്ളാറ്റില്‍ നടക്കുന്ന കൊലപാതകവും അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് സൂചന. കൊലപാതകം നടക്കുന്ന ഫ്ളാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്ററായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മുഴുനീള അന്ധന്‍ കഥാപാത്രമായിട്ടാണ് ലാലിന്റേത്.
Mobile AppDownload Get Updated News