നടി ഭാവനയുടെ സഹോദരന്‍ ജയദേവ് സിനിമാ രംഗത്തേക്ക്. സംവിധായകനായി തമിഴിലൂടെയാണ് ജയദേവിന്റെ രംഗപ്രവേശം. പട്ടിണിപ്പാക്കം എന്നാണ് ജയദേവിന്റെ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്നു ജയദേവ്. കലൈ അരശനും അനശ്വര കുമാറുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍. നടി ഛായാ സിങ് ഇൗ ചിത്രത്തിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തുന്നു. മനോജ് കെ. ജയനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
Mobile AppDownload Get Updated News