Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

കേസിൽ പങ്കില്ല, നിരപരാധിത്വം തെളിയിക്കാൻ തയ്യാർ: ദിലീപ്

$
0
0

നടി ആക്രമിക്കപ്പെട്ട കേസിൽ നിരപരാധിത്വം ആവർത്തിച്ച് ദിലീപിന്‍റെ ഫേസ്‍ബുക് പോസ്റ്റ്. തന്നെ പിന്തുണച്ച അജു വർഗീസിനും സലിം കുമാറിനും നന്ദിയറിയിച്ചു കൊണ്ടാണ് ദിലീപ് പോസ്റ്റ് ആരംഭിക്കുന്നത്. തനിക്ക് ഒരു കേസിലും പങ്കില്ല. തന്‍റെ ഇമേജ് തകർക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്ന് ദിലീപ് ആവർത്തിക്കുന്നു. തന്‍റെ പുതിയ സിനിമയായ രാമലീലയെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

നിരപരാധിത്വം തെളിയിക്കാനായി ബ്രെയിൻ മാപ്പിങ്ങിനോ നുണ പരിശോധനക്കോ നാർകോ അനാലിസിസ് ടെസ്റ്റിനോ എന്തിനും തയ്യാറാണെന്നും ദിലീപ് പോസ്റ്റിലൂടെ പറയുന്നു.തന്നെ തേജോവധം ചെയ്യാൻ ചില മഞ്ഞപത്രങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും നടത്തുന്ന ശ്രമമാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്ക് പിന്നിലെന്നും ദിലീപ് പറയുന്നു. ഏവർക്കും ഈദ് ആശംസകൾ നേർന്നുകൊണ്ടാണ് ദിലീപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം: സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്‌.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും,ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ്‌ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത്‌ പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചർച്ച്യിലൂടെ എന്നെ താറടിച്ച്‌ കാണിക്കുക എന്നുമാണു.

ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്‌, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ്‌ എന്നിൽ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ്‌ ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത്‌ നിന്നുതന്നെ ഇല്ലായ്മചെയ്യുക. ഞാൻ ചെയ്യാത്തതെറ്റിന്‌ എന്നെക്രൂശിക്കാൻ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ്‌ ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക്‌ പങ്കില്ല,സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ്‌,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണു,അത്‌ മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ്‌ ആശംസകൾ.




Ready to prove innocence: Dileep

Dileep in his recent facebook post says he is ready to prove his innocence and ready for lie detection

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>