ദംഗലിന് ശേഷം ആമിർ ഖാന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളാണ് അദ്വൈത് ചന്ദിന്റെ 'സീക്രട്ട് സൂപ്പര്‍സ്റ്റാറും' വിജയ് കൃഷ്ണ ആചാര്യയുടെ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും. അമിതാഭ് ബച്ചനൊപ്പം പ്രധാന കഥാപാത്രത്തെ തന്നെയാണ് 'തഗ്‌സി'ല്‍ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് അവതരിപ്പിക്കുന്നത്. മീശ പിരിച്ചുവച്ച് താടിവളര്‍ത്തി തലേക്കെട്ടോടെയുള്ള ഒരു ചിത്രം 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനി'ലെ ആമിറിന്റെ ലുക്കായി നേരത്തേ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ മാള്‍ട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ലൊക്കേഷനില്‍നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മുടി അല്‍പം നീട്ടിവളര്‍ത്തി ഇരു കാതുകളിലും കമ്മലുകളും മൂക്കുത്തിയും ഒരു കണ്ണടയുമെല്ലാം ചേര്‍ന്നതാണ് ചിത്രത്തിലെ ആമിറിന്റെ ലുക്ക്. ഫിലിപ്പ് മെഡോസ് ടെയ്ലറിന്റെ ജനപ്രിയ നോവല്‍ 'കണ്‍ഫെഷന്‍സ് ഓഫ് എ തഗി'നെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
Thugs Of Hindostan look Aamir Khan's Pierced Look For Thugs Of Hindostan
Mobile AppDownload Get Updated News