തമിഴകത്തെ സ്റ്റാർ ഡയറക്ടർ എ.ഏര്‍ മുരുഗദോസ് പടത്തിൽ തല. അജിത്തും മുരുഗദോസും കൈകോര്‍ക്കുന്നുവെന്നാണ് കോളിവുഡ് റിപ്പോർട്ട്. ദീനയ്ക്ക് ശേഷം മിരട്ടല്‍ എന്ന പേരില്‍ ഇരുവരും ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇൗ ചിത്രമാണ് സൂപ്പർ ഹിറ്റായ 'ഗജിനി'യായി മാറിയത്.
വെളിപ്പെടുത്താത്ത കാരണങ്ങളാല്‍ ചിത്രം മുടങ്ങി. പിന്നീട് ഈ പ്രൊജക്ട് ഉപേക്ഷിക്കുകയും ചെയ്തു. ഉദയനിധി മാരന്റെ നിര്‍മ്മാണത്തില്‍ അജിത്തിനെ നായകനാക്കിയാണ് പുതിയ ചിത്രം വരുന്നത്. എ ആര്‍ മുരുഗദോസ് ട്വിറ്റര്‍ അക്കൗണ്ടില്‍ കവര്‍ ചിത്രമായി മിരട്ടല്‍ പോസ്റ്റര്‍ ഇട്ടതാണ് ആരാധകരുടെ പ്രതീക്ഷ ഇരട്ടിപ്പിക്കാന്‍ കാരണം.
Mobile AppDownload Get Updated News