അച്ഛന്റെ കരളലിയിക്കുന്ന വേർപാടിനിടയിലും കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിയ്ക്ക് പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നതജയം. കണ്ണീര് തോരാതെ പരീഷയ്ക്കിരുന്ന ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. നാല് എ പ്ലസ്സും ഒരു ബി പ്ലസ്സുമടങ്ങുന്ന മിന്നും വിജയമാണ് ശ്രീലക്ഷ്മി കരസ്ഥമാക്കിയത്.
സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിയുടെ വിജയം മണിയുടെ സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണന് ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. മണിയുടെ മരണത്തിനു ശേഷവും മണിയോടുള്ള ആദരവും സ്നേഹവും ഏറ്റുവാങ്ങി പല വേദികളിലും ശ്രീലക്ഷ്മി പ്രത്യക്ഷപ്പെട്ടിരുന്നു. മണിയുടെ സംഗീതം ഏറ്റുവാങ്ങി രണ്ട് കാസറ്റുകളില്‍ ശ്രീലക്ഷ്മി പാടിയിട്ടുണ്ട്.
Mobile AppDownload Get Updated News