മലയാളത്തിൽ പുതിയൊരു സംവിധായിക കൂടി രംഗപ്രവേശം ചെയ്യുന്നു. അഞ്ജലി മേനോനും രേവതിക്കും ശ്രീബാല കെ.മേനോനും പിന്നാലെ റോഷ്നി ദിനകറാണ് ഈ നവാഗത സംവിധായിക. ആദ്യ സംരംഭം തന്നെ യുവനടന്മാരിൽ ശ്രദ്ധേയനായ പൃഥ്വിരാജിനെ നായകനാക്കിയുള്ളതാണെന്നതാണ് മറ്റൊരു പ്രത്യേകത. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിക്കുന്ന റൊമാന്‍റിക് കോമഡിയാണ്. നായികയുടെ കാര്യം വെളിപ്പെടുത്തിയിട്ടില്ല. ബോളിവുഡിൽ നിന്നുള്ള നായികയാണെന്നതാണ് അണിയറ സംസാരം. ശങ്കര്‍ രാമകൃഷ്ണന്‍റേതാണ് തിരക്കഥ. ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Mobile AppDownload Get Updated News