കമ്മട്ടിപ്പാടത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതെന്തിനെന്ന് ഗീതു മോഹൻദാസ്. വൃത്തികെട്ട ദ്വയാർഥ പ്രയോഗങ്ങളുള്ള കോമഡി സംഭാഷണങ്ങൾ കുത്തിത്തിരുകിയ സിനിമകൾക്കെല്ലാം യു സർട്ടിഫിക്കറ്റ് നൽകുന്ന സെൻസർ ബോർഡ് കമ്മട്ടിപ്പാടത്തിന് എ സർട്ടിഫിക്കറ്റ് നൽകി. ഇത് എന്തിനാണെന്ന് വിവരം കെട്ട ജൂറികൾ പറയണമെന്ന് ഗീതു ആവശ്യപ്പെട്ടു. കുട്ടികൾക്ക് വൃത്തികെട്ട കോമഡി സിനിമകൾ കാണാം, ഒരു പൊളിറ്റിക്കൽ ചിത്രം കാണാൻ പാടില്ല എന്നാണോ എന്നും ഗീതു ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഗീതുവിന്‍റെ പ്രതികരണം.
Mobile AppDownload Get Updated News