'ഹണിബീ'യുടെ രണ്ടാം ഭാഗത്തിനിടെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്ത മറ്റൊരു ചിത്രമായ 'ഹണിബീ 2.5'ലെ പുതിയ ടീസര്‍ പുറത്തുവിട്ടു. ഷൈജു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹണിബീയുടെ രണ്ടാം ഭാഗത്തിൽ ആസിഫും ഭാവനയുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെങ്കിൽ 'ഹണിബീ 2.5'ൽ ആസിഫ് അലിയുടെ സഹോദരൻ അസ്ക്കര്‍ അലിയും മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജിമോളുമാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈജു അന്തിക്കാട് തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയും നിർമാണവും ലാലാണ് നിർവഹിക്കുന്നത്.
ഹണി ബീ 2ന്‍റെ ലൊക്കേഷനിൽ തന്നെ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ലോകസിനിമാ ചരിത്രത്തിൽ തന്നെ ഈ രീതിയിലുള്ള ആദ്യചിത്രമാണെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഹണി ബീ 2ലെ മുഴുവൻ താരങ്ങളും ടെക്‌നീഷ്യൻസും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Lal's New Movie Honey bee 2.5: Teaser is out
Director lal's New Movie Honey Bee 2.5 Teaser is out
Mobile AppDownload Get Updated News