Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഞെട്ടിപ്പിക്കുന്ന ഗെറ്റപ്പിൽ 'സുജാത'യായി മഞ്ജു; 'ഉദാഹരണം സുജാത' ടീസർ

$
0
0

മഞ്ജു വാര്യര്‍ തികച്ചും വേറിട്ട ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രമായ 'ഉദാഹരണം സുജാത'യുടെ ടീസര്‍ പുറത്ത് വിട്ടു. ദുൽഖർ സൽമാനാണ് ടീസർ ഔദ്യോഗികമായി പുറത്ത് വിട്ടത്. നവാഗതനായ പ്രവീണ്‍ സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോളനിയിൽ താമസിക്കുന്ന ഒരു സ്ത്രീ ആയാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവും പുതുമുഖമായ വിഷ്ണു കൃഷ്ണയും ചിത്രത്തിലുണ്ട്. കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസും ചിത്രത്തിലെത്തുന്നുണ്ട്.




നവീൻ ഭാസ്കറാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുരാഗകരിക്കിന്‍ വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് ഉദാഹരണം സുജാത പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്നത്. മധു നീലകണ്ഠൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Manju Warrier's New Movie Udhaharanam Sujatha: teaser is out

Actress Manju Warrier's Upcoming Movie Udhaharanam Sujatha's first Teaser is Out

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>