ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന്‍റെ കന്നഡ പതിപ്പിന് ട്രോൾ മഴയൊരുക്കി ദുൽഖര്‍ ആരാധകര്‍. ഉസ്താദ് ഹോട്ടലിന്‍റെ കന്നഡ റീമേക്കായ ഗൗഡരു ഹോട്ടലാണ് ഇപ്പോഴത്തെ ട്രോൾ വിഷയം. മലയാളത്തിൽ ഏറെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ഉസ്താദ് ഹോട്ടലിൽ തിലകന്‍, സിദ്ധീഖ്, മാമുക്കോയ,നിത്യ മേനോൻ, ലെന തുടങ്ങിയവർ അണി നിരന്നപ്പോൾ കന്നഡ പതിപ്പിൽ തിലകന് പകരം പ്രകാശ് രാജും ദുൽഖറിന് പകരം പുതുമുഖം രജൻ ചന്ദ്രയും നിത്യ മേനോന് പകരം വേദിക യുമാണ് എത്തുന്നത്.
ചിത്രത്തിന്‍റെ കന്നഡ പതിപ്പ് ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ യൂട്യൂബ് കമന്‍റ്ബോക്‌സ് മുഴുവനും മലയാളികള്‍ കീഴടക്കിയിരിക്കുകയാണ്. എന്‍റെ കുഞ്ഞിക്കാ അങ്ങേക്ക് ഈ ഗതി വന്നല്ലോ എന്നാണ് ട്രെയിലര്‍ കണ്ടവര്‍ ചോദിക്കുന്നത്. മുൻപ് നിവിന്‍പോളിയുടെ പ്രേമം തെലുങ്ക് റീമേക്ക് ട്രെയിലര്‍ വന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു.
Trolls on Gowdru hotel movie trailer
Trolls on upcoming Kannada Movie Gowdru hotel's trailer by Keralites
Mobile AppDownload Get Updated News