വളരെ കുറഞ്ഞ ചെലവില്‍ മുന്നിലും പിന്നിലും പുതുമുഖങ്ങളെ നിരത്തിയാണ് രണ്ട് ചിത്രങ്ങളും എത്തുന്നത്. ആര്‍. കെയുടെ ആദ്യ സംവിധാന സംരംഭമാണ് രാഷ്ട്രീയവും ലഹരിയുമൊക്കെ വിഷയമാക്കിയ 'ഒന്നാം ഭാഗം'. ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതത്തിന്റെ ചുവടു പിടിച്ച് ചിത്രത്തിനു വേണ്ടി ഒരുക്കിയ 'ചായക്കടപ്പാട്ട്' ഇതിനിടെ വൈറലായിക്കഴിഞ്ഞു.
കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ കുട്ടിക്കാലം അവതരിപ്പിച്ച പ്രവീണ്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. രാജീവ്, ഷിജിത്, ഷാനവാസ്, സുജീഷ്, വിജയരാജന്‍, സതീഷ് കൊണോത്തിക്കുന്ന്, അക്ഷയ്, രമേശ്, ചാള്‍സ്, പോപ്പ എന്നിവരാണ് ചിത്രത്തിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം തികച്ചും സിനിമാറ്റിക് അയിട്ടാണ് 'രണ്ടായിരത്തി പൈനേഴിലെ കിനാവ്' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. മുപ്പത്തിമൂന്ന് വര്‍ഷമായി കേരള നാടകവേദിയിലെ സാന്നിധ്യമായ രാജലക്ഷ്മി അമ്മയാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. ചിത്രത്തിലെ 'ചീതപെണ്ണ് ' എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതും പാടിയതും രാജലക്ഷ്മിയമ്മ തന്നെയാണ്. ചിത്രത്തിന്റെ ഛായഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു വിജയരാജനാണ്. ശ്രീനാഗ് നാരായാണന്‍ എഡിറ്റിംഗ് നടത്തിയിരിക്കുന്നു.
two films from one set
Two films onnam bhagam and 2017ok are simultaneously making from one shooting set.
Mobile AppDownload Get Updated News