മലയാളികളുടെ പ്രിയ നടി പാർവ്വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഖരിബ് ഖരിബ് സിങ്‌ലേ'യുടെ ട്രയിലർ നാളെ പുറത്തിറങ്ങും. ഇർഫാൻ ഖാന്റെ നായികയായാണ് ചിത്രത്തിൽ പാർവ്വതിയെത്തുന്നത്. തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഡ് യാത്രയിൽ കണ്ടുമുട്ടുന്ന രണ്ട് പേർ തമ്മിൽ പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളുമാണ് ചിത്രം പറയുന്നത്. നവംബർ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജസ്ഥാനിലെ ബിക്കനീർ, ഉത്തരാഖണ്ഡിലെ റിഷികേശ്, സിക്കിമിലെ ഗാംഗ്‌ടോക്ക് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
QaribQaribSinglleTrailer
QaribQaribSinglleTrailer out tomorrow.
Mobile AppDownload Get Updated News