കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍ ജാഫര്‍ ഇടുക്കിക്കെയ്തിരെ മണിയുടെ സഹോദര്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ വീണ്ടും രംഗത്ത്. കലാഭവന്‍ മണിയുടെ ഔട്ട് ഹൗസായ പാഡിക്ക് സമീപത്തെ വീട്ടില്‍ ജാഫര്‍ ഇടുക്കി എത്തിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇത് ചതിയായിരുന്നു എന്ന് രാമകൃഷ്ണന്‍ പറയുന്നു. കലാഭവന്‍ മണിയുടെ ചില സുഹൃത്തുക്കള്‍ക്കൊപ്പം ജാഫര്‍ ഇടുക്കി നില്‍ക്കുന്ന ചിത്രമാണ് രാമകൃഷ്ണൻ തന്റെ ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് ജാഫര്‍ ഇടുക്കി പ്രതികരിച്ചു.
Mobile AppDownload Get Updated News