തിരക്കഥയില്ല, താരത്തിളക്കമില്ല, പണക്കിലുക്കമില്ല...അങ്ങനെ പതിവു ചേരുവകളൊന്നുമില്ലെന്ന മുന്നറിയിപ്പോടെ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഒഴിവുദിവസത്തെ കളി തീയറ്ററുകളിലേക്ക് എത്തുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. 17നാണ് റിലീസ്
ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു കുട്ടിയുടെ നറേഷനിലാണ് ട്രെയിലർ. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ. ഛായാഗ്രഹണം എസ് ഇന്ദ്രജിത്ത്. കഴിഞ്ഞ വര്‍ഷം മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്‌കാരം ചിത്രം നേടിയിരുന്നു.
Mobile AppDownload Get Updated News