ഹൃത്വിക് റോഷൻ നായകനാകുന്ന 'മോഹന്‍ജദാരോ'യുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി. അസുതോഷ് ഗവാരിക്കാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാംസ്‌കാരിക പൈതൃകമായ 'മോഹന്‍ജദാരോ'യെ കുറിച്ചാണ് ചിത്രം പറയുന്നത്.
എ.ആര്‍. റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പൂജാ ഹെഡ്ജാണ് നായിക. സിദ്ധാര്‍ത്ഥ് കപൂറും സുനിത ഗവാരികറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലെത്തും.
Mobile AppDownload Get Updated News