സംഗീതസംവിധായകൻ ഇളയരാജയെ ബാംഗ്ളൂർ വിമാനത്താവളത്തിൽ തടഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു ഇളയരാജ. സുരക്ഷാ പരിശോധനയിൽ ക്ഷേത്രത്തിൽ നിന്നും ലഭിച്ച പ്രസാദത്തിലെ തേങ്ങാക്കഷ്ണം സ്കാനറിൽ തെളിഞ്ഞതാണ് ഇളയരാജയെ തടഞ്ഞു വയ്ക്കാനുണ്ടായ കാരണം. വിശദമായ പരിശോധനകൾക്കു വേണ്ടി മാറി നിൽക്കാൻ പറഞ്ഞതോടെ ഇളയരാജയുടെ മകനും എയർപ്പോർട്ട് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. ബംഗളൂരു കെമ്പഗൗഡ ഇന്റർനാഷണൽ എയർപ്പോർട്ടിലായിരുന്നു സംഭവം.
ഇളയരാജയെ പരിശോധിച്ച സുരക്ഷ ഉദ്യോഗസ്ഥന് അദ്ദേഹം ആരാണെന്നും പോലും അറിയില്ലായിരുന്നു. താൻ ഇളയരാജയാണെന്നും പ്രശസ്തനായ സംഗീതഞ്ജനാണെന്നും നിരവധി തവണ ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണെന്നും ഇളയരാജ തന്നെ ഉദ്യോഗസ്ഥനോട് പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട സംഭവങ്ങളെ തുടർന്ന് വിമാനവും വൈകി. ചെന്നൈയിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഇളയരാജയും കുടുംബവും.
Mobile AppDownload Get Updated News