ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ 'മായാനദി'യുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഫെയിം ഐശ്വര്യ ലക്ഷ്മി എത്തുന്നു. ഇരുവരും പ്രണയഭരിതമായി ചേർന്ന് നിൽക്കുന്നതാണ് പുതിയ പോസ്റ്ററിലും ഉള്ളത്.
ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യറും റിമകല്ലിങ്കലും അഭിനയിച്ച റാണിപത്മിനിയാണ് ആഷിഖ് അബു അവസാനമായി സംവിധാനം ചെയ്ത ചിത്രം. ക്രിസ്തുമസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
Aashiq Abu Movie Mayanadhi: first look poster out
Director Aashiq Abu Movie Mayanadhi first look poster is out
Mobile AppDownload Get Updated News