തന്‍റെ വിഷ് ലിസ്റ്റിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിന്‍റെ സന്തോഷത്തിലാണ് അപര്‍ണ ബാലമുരളി. മോഹന്‍ലാല്‍ എന്ന വിസ്മയം തന്നെ അഭിനന്ദിച്ചതിന്‍റെ സന്തോഷം മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിവസമായ മേയ് 21ന് അപര്‍ണ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
മഹേഷിന്‍റെ ജിംസിയായി പ്രേക്ഷക ഹൃദയം കീഴടക്കിയ അപര്‍ണയുടെ അഭിനയത്തെ മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാല്‍ അഭിനന്ദിക്കുക മാത്രമല്ല അപര്‍ണക്ക് ഒരു മോതിരവും താരം സമ്മാനിക്കുകയുണ്ടായി.തന്‍റെ അഭിനയം അദ്ദേഹത്തിന് വളരെ ഇഷ്ടമായെന്നും സ്വാഭാവികമായ അവതരണ രീതിയായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞതായി യുവതാരം പറഞ്ഞു. അവസരം കൈക്കലാക്കി പ്രിയതാരത്തെ നേരിട്ടു കാണണമെന്ന തന്‍റെ വലിയൊരു ആഗ്രഹവും നടി മോഹന്‍ലാലിനെ അറിയിച്ചു.
അപര്‍ണ്ണയെ തന്‍റെ പുതിയ ചിത്രമായ ഒപ്പത്തിന്‍റെ സെറ്റിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ജൂഡ് ആന്‍റണി ചിത്രം ഒരു മുത്തശ്ശി ഗദയുടെ അവസാന ഒരുക്കങ്ങളിലാണ് അപര്‍ണ ഇപ്പോള്‍. കൂടാതെ വിജയ് യേശുദാസിനൊപ്പം പാ.വ എന്ന പുതിയ ചിത്രത്തില്‍ ഒരു മെലഡിയും യുവതാരം പാടിയിട്ടുണ്ട്. ആദ്യ ചിത്രമായ മഹേഷിന്‍റെ പ്രതികാരത്തിലും വിജയ് യേശുദാസിനൊപ്പം അപര്‍ണ പാടിയിരുന്നു.
Mobile AppDownload Get Updated News