മമ്മൂട്ടിയുടേയും പ്രണവ് മോഹൻലാലിന്റേയും ചിത്രങ്ങൾ നേർക്കുനേര്‍. ജനുവരി 26നാണ് ആ ദിവസം. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രമായ ആദിയുടേയും മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റ്സിന്റേയും റിലീസ് അന്നാണ്. ജിത്തുജോസഫാണ് ആദിയുടെ സംവിധായകൻ. വിശ്വരൂപം ഉള്‍പ്പെടെയുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാം ദത്താണ് സ്ട്രീറ്റ് ലൈറ്റ്സിന്റെ സംവിധാനം. മമ്മൂട്ടിക്കൊപ്പം പിടിച്ചുനിൽക്കുകയെന്നുള്ളത് താരപുത്രനായ പ്രണവിന് വെല്ലുവിളിയുമായിരിക്കും.
Mobile AppDownload Get Updated News