ആസ്വാദകര്‍ക്കായി വ്യത്യസ്തമായി മത്സരവുമായി 'ആന അലറലോടലൽ' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ഫേസ്ബുക്ക് ലൈവിൽ ഏറ്റവുമധികം തവണ 'ആന അലറലോടലറൽ' എന്നു തെറ്റാതെ പറയുകയാണ് മത്സരത്തിൽ മുന്നേറാനായി ചെയ്യേണ്ടത്. വിജയിയ്ക്ക് ഒരു ഐഫോൺ 6 ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മത്സരത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും വൈറലായിക്കഴിഞ്ഞു.
#AanaAlaralodalaral എന്ന ഹാഷ് ടാഗിനൊപ്പം ആയിരിക്കണം വീഡിയോ പോസ്റ്റ് ചെയ്യേണ്ടത്. നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുടനീളം കേന്ദ്രകഥാപാത്രമായി നിറഞ്ഞുനിൽക്കുന്നത് ആനയാണ്. ഹാഷിം എന്ന ചെറുപ്പക്കാരനും ഗ്രാമത്തിലെത്തുന്ന ആനയും തമ്മിലുള്ള സൗഹൃദമാണ് ‘ആന അലറലോടലറലി’ൻ്റെ ഇതിവൃത്തം. ചിത്രത്തിൽ നായികയായെത്തുന്നത് അനു സിത്താരയാണ്.
Mobile AppDownload Get Updated News