മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മോഹന്‍ലാല്‍ ക്ലിഫ് ഹൗസിലെത്തി. രാത്രി 9.45 ഓടെയാണ് ലാല്‍ ക്ലിഫ് ഹൗസിലെത്തിയത്. പതിനഞ്ച് മിനിട്ടോളം മോഹന്‍ലാല്‍ - പിണറായി വിജയന്‍ കൂടിക്കാഴ്ച നീണ്ടു നിന്നു.
ശ്രീനാരായണ ഗുരുദേവ കൃതികള്‍ സമ്പൂര്‍ണ വ്യാഖ്യാനം' സമ്മാനമായി മോഹന്‍ലാലിന് നല്‍കുകയും ചെയ്തു. പിണറായി വിജയനെ മുമ്പ് കണ്ടപ്പോള്‍ എടുത്ത തരു ചിത്രവും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. ബി ഉണ്ണികൃഷ്ണനും, പിണറായിക്കും മോഹന്‍ലാലിനും ഒപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Mobile AppDownload Get Updated News