മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ദുല്‍ഖര്‍ ചിത്രം ചാര്‍ലി തമിഴില്‍ ഒരുങ്ങുന്നു. തമിഴിന് പുറമേ ബംഗാളി, മറാത്തി ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. റൊമാന്‍റിക് ഹീറോ മാധവന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എം എല്‍ വിജയ് ആണ്.
കഥയില്‍ മാറ്റം വരുത്താതെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് വിജയ് പറഞ്ഞു. ഈ ചിത്രത്തിന്‍റെ സംവിധാനം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.നവംബറോടെ ചിത്രീകരണം ആരംഭിക്കും.
Mobile AppDownload Get Updated News