റോമന്‍സ് ടീം വികടകുമാരനുമായി എത്തുന്നു. സംവിധായകനായ ബോബന്‍ സാമുവലും നിര്‍മാതാക്കളായ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് വികടകുമാരന്‍ എന്നാണ്. റോമന്‍സ് റിലീസ് ചെയ്ത് 5 വര്‍ഷം തികയുന്ന അവസരത്തിലാണ് മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി ടീം ഒന്നിക്കുന്നത്.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് വികടകുമാരനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈവി രാജേഷ് തിരക്കഥയെഴുതുന്ന ഒരു ഫണ്‍ എന്റര്‍ടെയ്‌നറാണ് വികടകുമാരന്‍. മാനസ രാധാകൃഷ്‌നാണ് നായിക.
Mobile AppDownload Get Updated News